നസറായനായ യേശു – ഗ്രന്ഥപരിചയം

നസറായനായ യേശു അഥവാ യെഷുവാ. ചരിത്രത്തിൽ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നുവോ? ജീവിച്ചിരുന്നുവെങ്കിൽ എന്തായിരുന്നു ആ മനുഷ്യന്റെ സന്ദേശം? എന്തൊക്കെയാണ് അദ്ദേഹം ചെയ്തത്? എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്? അദ്ദേഹത്തിന്റെ പേരിൽ ചരിത്രത്തിൽ തുടർന്നതും പിന്നീട് ക്രിസ്ത്യാനിത്വമായി പരിണമിച്ചതുമായ മുന്നേറ്റത്തിന് എങ്ങനെയാണ് അദ്ദേഹം നിദാനമായത്? മറ്റേതൊരു ചരിത്ര വിഷയത്തെക്കുറിച്ചുള്ള ഗവേഷണത്തിലും ഉപയോഗപ്പെടുത്തുന്ന അതേ രീതിശാസ്ത്രമുപയോഗിച്ച് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുവാൻ ശ്രമിക്കുന്ന വൈജ്ഞാനിക ഗവേഷണ മേഖല ‘ചരിതത്തിലെ യേശുവിനെക്കുറിച്ചുള്ള പഠനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ പല നൂറ്റാണ്ടുകളായി നിലവിലുള്ള പ്രസ്തുത പഠനമേഖലയുടെ വികാസ പരിണാമങ്ങളുടെ സമീപകാലം വരെയുള്ള ചരിത്രവും രീതിശാസ്ത്രവും പരിചയപ്പെടുത്തുകയും, ആ രീതിശാസ്ത്രമുപയോഗിച്ച് യേശുവിനെക്കുറിച്ചുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും സുപ്രധാനമായ അവകാശവാദം, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്, വിലയിരുത്തുകയുമാണ് ഈ രചനയിലൂടെ ഗ്രന്ഥകാരൻ ചെയ്തിരിക്കുന്നത്.

എഴുത്തുകാരൻ

ഏകദേശം രണ്ടു ദശാബ്ദക്കാലമായി ആദിമ ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ച അക്കാദമിക് ഗവേഷണങ്ങൾ അത്യന്തം താല്പര്യത്തോടെ പിന്തുടരുന്ന ഒരു സ്വതന്ത്ര പഠിതാവും പ്രഭാഷകനുമാണ്. കൊച്ചി താലൂക്കിലെ കുമ്പളങ്ങിയാണ് സ്വദേശം. നിലവിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിക്കൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു. ക്രിസ്തീയതയുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളിലും നാസ്തിക പ്രസ്ഥാനങ്ങളുടെ പ്രതിനിധികളുമായി ഔദ്യോഗിക പൊതു സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിശ്വാസിയും സന്ദേഹവാദിയുമെന്ന തന്റെ തന്നെ രണ്ടു വ്യക്തിത്വങ്ങൾ വാദപ്രതിവാദത്തിലേര്‍പ്പെടുന്ന ആശയ സംഘര്‍ഷ വേദിയാണ് തന്റെ ചിന്താമണ്ഡലമെന്ന് തിരിച്ചറിഞ്ഞ്, വിശ്വാസിയുടെ സ്വാഭാവിക പരിമിതികളെ മറികടക്കുവാന്‍, സ്വതന്ത്രമായും വസ്‌തുനിഷ്‌ഠമായും ചിന്തിക്കുന്ന ഒരു ചരിത്രകാരന്റെ വീക്ഷണകോണിലൂടെ വിജ്ഞാനത്തിന്റെ പാത തേടിയുള്ള ഒരു യാത്രയുടെ പരിണിതഫലമാണ് ഈ ഗ്രന്ഥം.

പുസ്തകം വാങ്ങുവാൻ

താഴെ നൽകിയിരിക്കുന്ന ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഈ പുസ്തകം ലഭ്യമാണ്.

Pothi.com

Amazon.com

Barnesandnoble.com

ഇ-ബുക്ക്

Kobo.com

Google Play Book

Apple Book

Everand.com

പുസ്തകത്തിന്റെ പ്രിവ്യൂ കാണുവാൻ താഴെ ഗൂഗിൾ ബുക്സ് സന്ദർശിക്കുക.

Google Books

Site Footer