നസറായനായ യേശു – ഗ്രന്ഥപരിചയം

നസറായനായ യേശു അഥവാ യെഷുവാ. ചരിത്രത്തിൽ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നുവോ? ജീവിച്ചിരുന്നുവെങ്കിൽ എന്തായിരുന്നു ആ മനുഷ്യന്റെ സന്ദേശം? എന്തൊക്കെയാണ് അദ്ദേഹം ചെയ്തത്? എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്? അദ്ദേഹത്തിന്റെ പേരിൽ ചരിത്രത്തിൽ തുടർന്നതും പിന്നീട് ക്രിസ്ത്യാനിത്വമായി പരിണമിച്ചതുമായ മുന്നേറ്റത്തിന് എങ്ങനെയാണ് അദ്ദേഹം നിദാനമായത്? മറ്റേതൊരു ചരിത്ര വിഷയത്തെക്കുറിച്ചുള്ള ഗവേഷണത്തിലും ഉപയോഗപ്പെടുത്തുന്ന അതേ രീതിശാസ്ത്രമുപയോഗിച്ച് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തുവാൻ ശ്രമിക്കുന്ന വൈജ്ഞാനിക ഗവേഷണ മേഖല ‘ചരിതത്തിലെ യേശുവിനെക്കുറിച്ചുള്ള പഠനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ പല നൂറ്റാണ്ടുകളായി നിലവിലുള്ള പ്രസ്തുത പഠനമേഖലയുടെ വികാസ പരിണാമങ്ങളുടെ സമീപകാലം വരെയുള്ള ചരിത്രവും രീതിശാസ്ത്രവും പരിചയപ്പെടുത്തുകയും, ആ രീതിശാസ്ത്രമുപയോഗിച്ച് യേശുവിനെക്കുറിച്ചുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ ഏറ്റവും സുപ്രധാനമായ അവകാശവാദം, യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്, വിലയിരുത്തുകയുമാണ് ഈ രചനയിലൂടെ ഗ്രന്ഥകാരൻ ചെയ്തിരിക്കുന്നത്. എഴുത്തുകാരൻ ഏകദേശം

Continue Reading

Site Footer